ജിഎസ്ടി-ടിഡിഎസ്/ടിസിഎസ് ബാധ്യത ഒക്ടോബര്‍ 1 മുതല്‍

തിരുവനന്തപുരം: ജിഎസ്ടി നിയമത്തിലെ വകുപ്പ് 51, 52 പ്രകാരം ടിഡിഎസ്/ടിസിഎസ് എന്നിവ ഈടാക്കുന്നത് ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
വകുപ്പ് നിലവില്‍ വരുന്നതോടെ രണ്ടരലക്ഷത്തിനു മുകളില്‍ മൂല്യമുള്ള സാധനങ്ങല്‍ വാങ്ങുകയോ സേവനങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ ഒരു ശതമാനം എസ്ജിഎസ്ടിയും ഒരു ശതമാനം സിജിഎസ്ടിയും ചേര്‍ത്ത് രണ്ട് ശതമാനം ജിഎസ്ടി സ്രോതസ്സില്‍ ഈടാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എജന്‍സികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 51 ശതമാനത്തില്‍ അധികം ഓഹരി പങ്കാളിത്തത്തോടെ/നിയന്ത്രണത്തോടെ രൂപീകരിച്ചിട്ടുള്ള അതോറിറ്റികള്‍, ബോര്‍ഡുകള്‍, കമ്പനികള്‍, 1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച സൊസൈറ്റികള്‍ എന്നിവയാണ് ടിഡിഎസ് ബാധ്യതയുള്ള സ്ഥാപനങ്ങള്‍. ജിഎസ്ടി നിയമം നിലവില്‍ വന്നപ്പോള്‍ മുതലുള്ള വകുപ്പുകളാണെങ്കിലും ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യം നല്‍കിക്കൊണ്ടുള്ള 50/2018 വിജ്ഞാപനം പുറപ്പെടുവിച്ചത് സപ്തംബര്‍ 13 നാണ്. ഇതോടെ ഒക്ടോബര്‍ 1ന് ശേഷം നടത്തുന്ന ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവര്‍ ടിഡിഎസ് പിടിച്ച് സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ബാധ്യസ്ഥരാവും. ഒക്ടോബര്‍ 1 മുതല്‍ ഇ-കോമേഴ്‌സ് ഓപറേറ്റര്‍മാര്‍ നടത്തുന്ന ഇടപാടുകള്‍ക്ക് ഒരു ശതമാനം ജിഎസ്ടി സ്രോതസ്സില്‍ തന്നെ പിടിച്ച് സര്‍ക്കാരിലേക്ക് അടയ്ക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 51/2018 വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടൂണ്ട്.

Next Story

RELATED STORIES

Share it