ജിഎന്‍പിസി: സര്‍ക്കാര്‍ നിലപാട് അറിയിക്കണം- കോടതി

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെ തിരായ കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ആഗസ്ത് 8നകം നിലപാടറിയിക്കാന്‍ സെഷന്‍സ് ജഡ്ജി കെ ബാബുവാണ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.
ജിഎന്‍പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനായ നേമം കാരയ്ക്കാമണ്ഡപം സരസ് വീട്ടില്‍ ടി എല്‍ അജിത്കുമാര്‍ സമര്‍പ്പിച്ച രണ്ട് മുന്‍കൂര്‍ ജാമ്യഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. തനിക്കെതിരേ തിരുവനന്തപുരം എക്‌സൈസും നേമം പോലിസും വെവ്വേറെ എടുത്ത ക്രിമിനല്‍ക്കേസുകളില്‍ അറസ്റ്റ് ഉണ്ടാവുന്നപക്ഷം ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് അജിത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ ഒന്നാംപ്രതി അജിത്തും രണ്ടാംപ്രതി ഭാര്യ എ ആര്‍ വിനീതയുമാണ്.
Next Story

RELATED STORIES

Share it