ജാര്‍ഖണ്ഡ് നിയമസഭയില്‍ പ്രതിഷേധം

റാഞ്ചി: സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മുഖ്യമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കാര്യം അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവച്ചു.
വിഷയത്തില്‍ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എംഎല്‍എ പ്രദീപ് യാദവ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.
അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതു പിടിച്ചുവാങ്ങി. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
അക്രമത്തിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. അധികാരശ്രേണി നിലനിര്‍ത്താന്‍ വിദ്വേഷവും ഭയവുമാണു താന്‍ ഉപയോഗിക്കുന്നതെന്നും അതുകൊണ്ട് താനാരാണെന്നും പരിഹസിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
അതേസമയം ഗവര്‍ണര്‍ ദ്രുപാദി മുര്‍മുവിനെ ബുധനാഴ്ച കാണാന്‍ അഗ്നിവേശ് ശ്രമിച്ചെങ്കിലും നടന്നില്ല.
കാരണങ്ങളൊന്നും കൂടാതെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നെന്ന് അഗ്നിവേശ് പറഞ്ഞു.  തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്കു തിരിച്ചുപോയി.
Next Story

RELATED STORIES

Share it