ജാര്‍ഖണ്ഡില്‍ അഞ്ച് മാവോവാദികളെ പോലിസ് വെടിവച്ചുകൊന്നു

ലതേഹാര്‍/റായ്പൂര്‍: ജാര്‍ഖണ്ഡില്‍ സുരക്ഷാസേന അഞ്ചു മാവോവാദികളെ വെടിവച്ചുകൊന്നു. ലതേഹാര്‍ ജില്ലയിലെ സിറന്ദാഗ് വനത്തിലാണ് സംഭവം. വനത്തില്‍ മാവോവാദികള്‍ സമ്മേളിക്കുന്നുണ്ടെന്ന വിവരം കിട്ടിയതനുസരിച്ചാണ് സുരക്ഷാസേന എത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാവോവാദികള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലിസ് അവകാശപ്പെടുന്നത്. തുടര്‍ന്ന് തിരിച്ചടിച്ചപ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് സൂപ്രണ്ട് പ്രശാന്ത് ആനന്ദ് അറിയിച്ചു.
അഞ്ച് റൈഫിളുകള്‍ കണ്ടെടുത്തതായി പോലിസ് പറയുന്നു. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയില്‍ വനിതാ മാവോവാദിയെ പോലിസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട ബുകല്‍ എന്ന ബുകാലിയാണ് അറസ്റ്റിലായത്. പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘത്തിനു നേരെ മാവോവാദികള്‍ വെടിവയ്ക്കുകയായിരുന്നു.
പോലിസ് തിരിച്ചടിച്ചപ്പോള്‍ മാവോവാദികള്‍ ഓടിപ്പോയെന്നും ഇതിനിടെ ബുകാലിയെ ഓടിച്ച് പിടിക്കുകയായിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it