ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം: പണ്ഡിത ഐക്യദാര്‍ഢ്യ സംഗമം ഇന്ന്

കോട്ടയം: ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു പണ്ഡിത ഐക്യദാര്‍ഢ്യ സംഗമം നടക്കും.
വൈകീട്ട് മൂന്നിന് കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, അഫ്‌സല്‍ ഖാസിമി, അബ്ദുല്‍ നാസര്‍ ബാഖവി, മൂവാറ്റുപുഴ അശ്‌റഫ് മൗലവി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), എ പി ഷിഫാര്‍ മൗലവി (കോട്ടയം താജ് ജുമ മസ്ജിദ് ചീഫ് ഇമാം), പി ഇ മുഹമ്മദ് സക്കീര്‍ (ജമാഅത്ത് ഫെഡറേഷന്‍), മുഹമ്മദ് നദീര്‍ മൗലവി അല്‍ബാഖവി (ഈരാറ്റുപേട്ട, പുത്തന്‍പള്ളി മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം), എം എസ് നൗഷാദ് (പിഡിപി), സൈനുല്‍ ആബിദീന്‍ മൗലവി (ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്), പി എം അബ്ദുല്‍ സലാം (ജമാഅത്ത് കോ-ഓഡിനേഷന്‍), ഇ എ അബ്്ദുല്‍ നാസര്‍ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), റഫീഖ് അഹ്മദ് സഖാഫി, അഡ്വ. സി ജെ ജോസ് (എന്‍സിഎച്ച്ആര്‍ഒ), യു നവാസ് (എസ്ഡിപിഐ) തുടങ്ങി വിവിധ മത, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
സംഘപരിവാരം നേതൃത്വം നല്‍കുന്ന ഹിന്ദുത്വഭരണകൂടം മതപ്രബോധകരെയും നവസാമൂഹിക പ്രസ്ഥാനങ്ങളെയും നിശ്ശബ്ദമാക്കിയും നിരോധിച്ചും തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിനെതിരേ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളും നേതാക്കളും ഒന്നിച്ചുനിന്ന് പ്രതിഷേധം തീര്‍ക്കേണ്ട സാഹചര്യമാണു നിലവിലുള്ളതെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it