World

ജാപ്പനീസ് പൗരന്റെ 13 കുട്ടികളുടെ പിതൃത്വം തായ്‌ലന്‍ഡ് അംഗീകരിച്ചു

ബാങ്കോക്ക്: 28കാരനായ ജാപ്പനീസ് പൗരന്റെ 13 കുട്ടികളുടെ പിതൃത്വം തായ്‌ലന്‍ഡ് കോടതി അംഗീകരിച്ചു. സമ്പന്ന വ്യാപാരിയുടെ മകനായ ജാപ്പനീസ് പൗരന്‍ മിറ്റ്‌സുടോകി ഷിങ്കോയി താന്‍ തായ്‌ലന്‍ഡില്‍ 16ഓളം കുട്ടികളുടെ പിതാവാണെന്ന് 2014ല്‍ വെളിപ്പെടുത്തിയിരുന്നു. തായ്‌ലന്‍ഡില്‍ വിദേശികള്‍ക്കുള്ള വാടക ഗര്‍ഭധാരണം നിരോധിച്ച പശ്ചാത്തലത്തില്‍  വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
കോടതിയില്‍ വിചാരണയ്ക്ക് ഇയാള്‍ എത്തിയിരുന്നില്ല. 2015ല്‍ മൂന്നു കുട്ടികളുടെ പിതൃത്വവും സംരക്ഷണവും കോടതി ഇയാള്‍ക്ക് അനുവദിച്ചിരുന്നു. 2014ല്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബാങ്കോക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഒമ്പതോളം നവജാത ശിശുക്കളെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ താന്‍ 16ഓളം കുട്ടികളുടെ പിതാവാണെന്ന് അറിയിച്ചത്. ജപ്പാനിലെ കോടീശ്വന്റെ മകനാണ് മിറ്റ്‌സുടോകി ഷിങ്കോയി .
Next Story

RELATED STORIES

Share it