Flash News

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രപതിക്ക്് നിവേദനം നല്‍കി

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച്  ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍  പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കി.കേസില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണെമന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘം രാഷ്ട്ര പതിയെ സന്ദര്‍ശിച്ചത്. സിബിഐയിലും എന്‍ഐഎയിലും വിശ്വാസമില്ലെന്നും ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷനേതാക്കള്‍ നിവേദനത്തില്‍ ചുണ്ടിക്കാട്ടി. 114 പ്രതിപക്ഷ എംപിമാര്‍ ഒപ്പുവച്ച അപേക്ഷയാണ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍, എന്‍സിപി, എസ്പി, ഡിഎംകെ, ആര്‍ജെഡി, എഎപി, ഇടതുപാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെടെ പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളാണ്് ഇന്നലെ സമര്‍പ്പിച്ച അപേക്ഷയില്‍ ഒപ്പു വച്ചിട്ടുള്ളതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കി.  വിഷയം പരിഗണിക്കാമെന്ന് രാഷ്ട്രപതി അറിയിച്ചതായും കുടിക്കാഴ്ചയ്ക്കു ശേഷം  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമാണെന്നും കൂടാതെ മറ്റു രണ്ടു ദുരൂഹമരണങ്ങളും ഇതിന് പിന്നാലെ കേസില്‍  നടന്നിട്ടുണ്ടെന്നും രാഹുല്‍  ആരോപിച്ചു. വിഷയത്തില്‍ അനുഭാവ പുര്‍ണമായ മറുപടിയാണ് രാഷ്ട്രപതി നല്‍കിയതെന്നും രാഹുല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it