Flash News

ജസ്റ്റിസ് ചെലമേശ്വര്‍ വിരമിച്ചു, തനിക്ക് കൂറ്റബോധങ്ങളില്ലെന്ന് മാധ്യമങ്ങളോട്

ജസ്റ്റിസ് ചെലമേശ്വര്‍ വിരമിച്ചു, തനിക്ക് കൂറ്റബോധങ്ങളില്ലെന്ന് മാധ്യമങ്ങളോട്
X

ന്യൂഡല്‍ഹി:തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്ത കാര്യങ്ങളിലൊന്നും തന്നെ പശ്ചാതാപമില്ലെന്ന് വിരമിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഒരിക്കലും കടന്നുവരില്ലയെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഒരു ജോലിയിലും താല്‍പര്യമില്ലെന്നും തുറന്നുപറഞ്ഞു.രാഷ്ട്രീയത്തെ അവലോകനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയരംഗത്തെ നിരീക്ഷിക്കാനും അതു സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാനുമാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന വിഷയങ്ങളെയും നിയമവ്യവസ്ഥയെയും സംബന്ധിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി,ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ താനുള്‍പ്പെടെ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതില്‍ എന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ലെന്നും ചെലമേശ്വേര്‍ പറഞ്ഞു.ജുഡീഷ്യറിയിലെ അഴിമതിക്കും നിയമവ്യവസ്ഥയിലെ പോരായ്മകള്‍ക്കുമെതിരെ തുറന്ന പോരാട്ടത്തിലായിരുന്നു എന്നും അദ്ദേഹം.
സുപ്രീം കോടതി ഫീസ് സാധാരണക്കാരന് താങ്ങാവുന്നതിലും കൂടുതലാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ തുറന്നടിച്ചു.
കേന്ദ്ര സര്‍ക്കാരുകള്‍ കൃത്യമായ തീരുമാനങ്ങളെടുത്തിരുന്നെങ്കില്‍ ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന്റെ ആവശ്യം വരില്ലായിരുന്നു. ചീഫ് ജസ്റ്റിസുമായി പോലും കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിയപ്പോഴാണ് കൊളീജിയം നിലവില്‍ വന്നത്. ഇതിലും സ്വജന പക്ഷപാതവും മറ്റു പോരായ്മകളും നിലനില്‍ക്കുന്നുണ്ട്. കൊളീജിയം നടപടികള്‍ സുതാര്യമാക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും ചെലമേശ്വര്‍ സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it