thrissur local

ജല അതോറിറ്റിയുടെ പൈപ്പിടല്‍ തീര്‍ന്നില്ല; ചേറൂര്‍ റോഡ് ടാറിങ്് പ്രതിസന്ധിയില്‍

തൃശൂര്‍: വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍ പൂര്‍ത്തിയാക്കി ന ല്‍കിയില്ല ചേറൂര്‍ റോഡ് മെക്കാഡം ടാറിങ്ങ് പൂര്‍ത്തീകരണം പ്രതിസന്ധിയില്‍.രണ്ടാഴ്ച കൊണ്ടു പൈപ്പിടല്‍ പൂര്‍ത്തീകരിക്കാമെന്ന ഉറപ്പില്‍ പൊതുമരാമത്ത് വകുപ്പ് സ്വന്തം പ്രവൃത്തി നിറുത്തിവെച്ച് അനുവദിച്ചതായിരുന്നു ചേറൂര്‍ ഭൂതല സംഭരണിയില്‍ നിന്നും ആകാശവാണിവരെയുള്ള പൈപ്പിടല്‍. രണ്ട് മാസം കഴിഞ്ഞിട്ടും പൈപ്പിടല്‍ തീര്‍ക്കാനാകാതെ അനന്തമായി പണി നീളുകയാണ്.
കാലവര്‍ഷം തുടങ്ങാനിരിക്കേ എങ്ങിനെ പണിപൂര്‍ത്തിയാക്കുമെന്ന പ്രതിസന്ധിയിലാണ് പൊതുമരാമത്ത് വകുപ്പ്.പൈപ്പിടല്‍ പൂര്‍ത്തിയാക്കലിന് കാത്തിരിക്കാതെ മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയാക്കാന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും, അമൃതം പദ്ധതിയില്‍ കോ ര്‍പ്പറേഷന്‍ നടപ്പാക്കുന്ന പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ നേതൃത്വവും  സമ്മര്‍ദ്ദത്തിലാണ്.
ദേശീയ ഗെയിംസിന്റെ ഭാഗമായി മൂന്ന് വര്‍ഷംമുമ്പ് നടപ്പാക്കാന്‍ അന്നത്തെ എംഎല്‍എ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്റെ മുന്‍കയ്യില്‍ ഏറ്റെടുത്തതായിരുന്നു മൂന്ന് കോടിയുടെ ചേറൂര്‍ റോഡ് മെക്കാഡം ടാറിങ്ങ്. പക്ഷെ നടന്നില്ല. വീണ്ടും ടെണ്ടര്‍ ക്ഷണിച്ച് പണി തുടങ്ങാന്‍ നടപടി ടെണ്ടറിന് സര്‍ക്കാരില്‍നിന്നും അനുമതി വാങ്ങുന്നതില്‍ വൈകിപ്പോയി.
പണി തുടങ്ങാന്‍ തീരുമാനിച്ചപ്പോഴാണ് കോര്‍പ്പറേഷന്റെ അമൃതം പദ്ധതിയില്‍ പൈപ്പിടല്‍ പദ്ധതി വന്നത്. പൈപ്പിട്ടശേഷം മതി പണിതുടങ്ങാനെന്ന വാശിയുമായി കോര്‍പ്പറേഷന്‍ നേതൃത്വം ശക്തമായ നിലപാട് എടുത്തെങ്കിലും മന്ത്രി സുനില്‍കുമാര്‍ വഴങ്ങിയില്ല. പൈപ്പിടാതെ തന്നെ പണി തുടങ്ങി. മെക്കാഡം ടാറിങ്ങിന്റെ ആദ്യഘട്ടമായുള്ള 5 സെ.മീറ്ററ് കനത്തില്‍ ബിറ്റ്മിനസ് മെക്കാഡം പൂര്‍ത്തിയാക്കി. എന്നാല്‍ ചേറൂര്‍ ഭൂതല ജലസംഭരണിയില്‍നിന്നും കോലഴി ഭാഗത്തേക്കുള്ള 300 എം. എം 150 എം.എം പൈപ്പ് ലൈനുകള്‍മാത്രം രണ്ടാഴ്ചക്കകം സ്ഥാപിച്ച പൂര്‍ത്തിയാക്കാമെന്ന അതോറിറ്റിയുടെ ഉറപ്പില്‍ ടാറിങ്ങ് താല്‍ക്കാലികമായി നിറുത്തിവെച്ചു. രണ്ട് മാസം പിന്നിട്ടിട്ടും അതോറിറ്റിയുടെ പൈപ്പിടല്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it