ernakulam local

ജലനിരപ്പുയര്‍ന്നു; ആദിവാസികള്‍ ബ്ലാവനയില്‍ കുടുങ്ങി

കോതമംഗലം: ലൈഫ് പദ്ധതി നടത്തിപ്പിനെപ്പറ്റി അലോചനക്കായി കാടിറങ്ങിയ ആദിവാസികള്‍ തിരികെ കുടികളില്‍ എത്താന്‍ കഴിയാതെ ബ്ലാവനയിലും പൂയംകുട്ടി കടത്തിലുമായി കുടുങ്ങിയിരിക്കുകയാണ്.
പൂയംകുട്ടി പുഴയില്‍ ജലവിതാനം ഉയര്‍ന്നതിനാല്‍ കടത്തു നിലച്ചതാണ് പ്രശ്‌നമായത്. ആദിവാസി കുടികളിലെ ഭവന നിര്‍മാണ നടപടി ക്രമങ്ങള്‍ക്കായാണ് ട്രൈബല്‍ വകുപ്പ് ആദിവാസികളെ കുട്ടമ്പുഴ ഷെല്‍റ്ററില്‍ യോഗം വിളിച്ചത്.
യോഗം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും പൂയംകുട്ടി പുഴ കരകവിഞ്ഞു. അപകടസാധ്യത കണക്കിലെടുത്ത് ബ്ലാവന കടവിലെ കടത്തും നിര്‍ത്തിവച്ചു.
വാരിയം, തേരകുടി , കുഞ്ചിപ്പാറ, തലവച്ച പാറ, ഉറിയംപെട്ടി കുടി, വെള്ളാരംകുത്ത്, മണികണ്ഠന്‍ ചാല്‍ തുടങ്ങിയ പ്രദേശത്തെ താമസക്കാരായ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേരാണ് ഇടവഴിയില്‍ കുടുങ്ങിയത്. പഞ്ചായത്തും പൊതുപ്രവര്‍ത്തകരും ഇടപെട്ട് ഷെല്‍റ്ററില്‍ ക്യാംപ് തുടങ്ങി ഇവര്‍ക്കായി താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it