Cricket

ജലജ് സക്്‌സേനയ്ക്ക് സെഞ്ച്വറി; കേരളം ശക്തമായ നിലയില്‍

ജലജ് സക്്‌സേനയ്ക്ക് സെഞ്ച്വറി; കേരളം ശക്തമായ നിലയില്‍
X

സഞ്ജുവിന് അര്‍ധസെഞ്ച്വറി

തിരുവനന്തപുരം: രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സിലെ വിസ്മയ പ്രകടനം കാഴ്ചവച്ച ജലജ് സക്‌സേന രണ്ടാം ഇന്നിങ്‌സിലും മികവ് ആവര്‍ത്തിച്ചതോടെ കേരളം ശക്തമായ നിലയില്‍. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം നേരത്തെ കളി അവസാനിക്കുമ്പോള്‍ ജലജ് സക്‌സേനയുടെ സെഞ്ച്വറി മികവില്‍ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടിയിട്ടുണ്ട്. 309 റണ്‍സ് ലീഡാണ് കേരളത്തിനുള്ളത്. 102 റണ്‍സുമായി ജലജ് സക്‌സേന ക്രീസിലുണ്ട്. ഒമ്പതു ഫോര്‍ ഉള്‍പ്പടെ 146 പന്തിലാണ് ജലജ് സെഞ്ചറി നേടിയത്. ഇന്നു രാജസ്ഥാനെ ഓള്‍ഔട്ട് ആക്കാന്‍ കഴിഞ്ഞാല്‍ ഈ സിസണിലെ രണ്ടാം ജയം കേരളത്തിന് നേടാനാവും.
ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിക്ക് പിന്നാലെ എട്ടുവിക്കറ്റുമായി ജലജ് സക്‌സേന തിളങ്ങിയപ്പോള്‍ രാജസ്ഥാന്‍ 243 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ കേരളത്തിന് എട്ടു റണ്‍സെടുത്ത വിഷ്ണു വിനോദ്, 24 റണ്‍സെടുത്ത രോഹന്‍ പ്രേം എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 72 റണ്‍സുമായി ഇന്ത്യന്‍താരം കൂടിയായ സഞ്ജു വി സാംസണാണ് ജലജ് സക്‌സേനക്കൊപ്പം ക്രീസില്‍. ആറു വിക്കറ്റിന് 134 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടങ്ങിയ രാജസ്ഥാന്‍ 243 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ കേരളത്തിന് ഒന്നാമിന്നിങ്‌സില്‍ 92 റണ്‍സ് ലീഡ് നേടാനായി.  കഴിഞ്ഞ ദിവസം ആറു വിക്കറ്റെടുത്ത ജലജ് സക്‌സേന രണ്ടു വിക്കറ്റുകൂടി ഇന്നലെ സ്വന്തം അക്കൗണ്ടിലാക്കി. 85 റണ്‍സ് വഴങ്ങിയാണ് ജലജ് എട്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 62 റണ്‍സെടുത്ത യാഗ്‌നിക്കാണ് രാജസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. ഇന്ന് സ്‌കോറിങ് വേഗത്തിലാക്കി ഡിക്ലയര്‍ ചെയ്തശേഷം രാജസ്ഥാനെ ഓള്‍ഔട്ടാക്കിയാല്‍ കേരളത്തിന് വിജയിക്കാം. എന്നാല്‍, മഴ പെയ്യാനുള്ള സാധ്യത കേരളത്തിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവിലാണ് ബൗളിങിലും കേരളത്തിന്റെ പ്രതീക്ഷ. ഈ സീസണില്‍ ഇത് കേരളത്തിന്റെ  മൂന്നാമത്തെ മല്‍സരമാണ്. രണ്ട് മല്‍സരങ്ങളില്‍ ഒരുജയവും ഒരു തോല്‍വിയും സ്വന്തമായ കേരളം ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി രണ്ടാമതാണ്.
Next Story

RELATED STORIES

Share it