Alappuzha local

ജലഗതാഗത വകുപ്പ്‌ ബോട്ടുകളില്‍ സ്ഥാപിച്ച എല്‍ഇഡി ടിവികള്‍ മാസങ്ങള്‍ക്കകം തകരാറിലായി



പൂച്ചാക്കല്‍: ജലഗതാഗത വകുപ്പിന്റെ ബോട്ടുകളില്‍ പ്രദര്‍ശിപ്പിച്ച എല്‍ഇഡി ടിവികള്‍ മാസങ്ങള്‍ക്കകം തകരാറിലായി. പാണാവള്ളിപെരുമ്പളം ഫെറിയിലെ ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്ന എല്‍ഇഡി ടിവികളാണ് തകരാറിലായത്. ജലഗതാഗത വകുപ്പ് യാത്രക്കാര്‍ക്കായി ബോട്ടില്‍ ചെയ്തിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍, അതിന്റെ ഉപയോഗം, വകുപ്പിന്റെ ചരിത്രം, ജലസ്രോതസുകളെ മനുഷ്യന്‍ എങ്ങനെയാണു മലിനീകരിക്കുന്നത്, കേരളത്തിലെ ടൂറിസ്റ്റ് മേഖലകള്‍ തുടങ്ങിയവയെക്കുറിച്ചു ബോധവല്‍ക്കരിക്കുന്ന പരിപാടികള്‍ എന്നിവക്ക് പുറമെ സിനിമ, സ്വകാര്യ പരസ്യങ്ങള്‍ എന്നിവയും യാത്രകാരെ കാണിച്ചിരുന്നു. കഴിഞ്ഞ  മാസമാണ് എല്‍ഇഡി ടിവി  ബോട്ടില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസം തകരാറിലായി. പാണാവള്ളി കൂടാതെ മറ്റുസ്‌റ്റേഷനുകളിലെ വിവിധ ബോട്ടുകളിലും എല്‍ഇഡി ടിവി   പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.  പുതിയ സംവിധാനം ജലഗതാഗത വകുപ്പിനു വരുമാന മാര്‍ഗമായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ പദ്ധതി തുടങ്ങിയത്.  മഴ സമയങ്ങളില്‍ ബോട്ടുകളില്‍ ഉണ്ടാകുന്ന ചോര്‍ച്ചയിലെ വെള്ളം എല്‍ഇഡിയില്‍ വീണാണ് തകരാറ് സംഭവിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. പാണാവള്ളി കൂടാതെ തവണക്കടവ് ഫെറിയിലാണ് പദ്ധതി തുടങ്ങിയത്. അവിടെ എല്‍ഇഡി ഘടിപ്പിച്ച ബോട്ട് തകരാറിലുമാണ്. പെരുമ്പളം ദ്വീപ് നിവാസികളുടെ ഏകയാത്രാ ആശ്രയമാണ് പാണാള്ളിയില്‍ നിന്നുള്ള ബോട്ട് സര്‍വീസ്. ബോട്ടില്‍ എല്‍ഇഡി പ്രവര്‍ത്തനം തുടങ്ങിയതോടെ യാത്രക്കാര്‍ ഏറെ സന്തോഷത്തിലായിരുന്നു. എന്നാല്‍ അധികൃതരുടെ സൂഷ്മത കുറവ് യാത്രക്കാരെ നിരാശരാക്കി.
Next Story

RELATED STORIES

Share it