World

ജര്‍മനിയില്‍ 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബര്‍ലിന്‍: വേതന വര്‍ധനയാവശ്യപ്പെട്ടു ജര്‍മനിയിലും ഫ്രാന്‍സിലും തൊഴിലാളികള്‍ പണിമുടക്കി. പൊതുമേഖലാ പണിമുടക്കില്‍ 10,000ഓളം യാത്രക്കാര്‍ പെരുവഴിയിലായി.
ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട് അടക്കം നാലു വിമാനത്താവളങ്ങളിലാണ് യാത്രക്കാര്‍ വലഞ്ഞത്.   ചൊവ്വാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന 1600 വിമാന സര്‍വീസുകളില്‍ 800 എണ്ണം റദ്ദാക്കിയതായി ലുഫ്താന്‍സ അധികൃതര്‍ അറിയിച്ചു. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, കോളോങ്, ബ്രിമന്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. കൂടാതെ, രാജ്യത്തെ വിവിധ ഇടങ്ങളിലെ നഴ്‌സറികള്‍, സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളിലും പണിമുടക്ക് സാരമായി ബാധിച്ചു. ജര്‍മനിയിലെ സര്‍വീസ് സെക്ടര്‍ എംപ്ലോയീസ് യൂനിയനും സര്‍ക്കാരുമായി ഏപ്രില്‍ 15ന് മൂന്നാംവട്ട ചര്‍ച്ച നടക്കും.
23 ലക്ഷത്തോളം ആളുകള്‍ തൊഴിലെടുക്കുന്ന പൊതുമേഖലയില്‍ ആറു ശതമാനം വര്‍ധനയാണ് യൂനിയന്‍ ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാരും മുനിസിപ്പാലിറ്റികളും നിരാകരിച്ചിരുന്നു.
ഫ്രാന്‍സില്‍ എയര്‍ ഫ്രാന്‍സിന്റെ നാലു വിമാനങ്ങളില്‍ ഒരു വിമാനം സര്‍വീസ് റദ്ദാക്കി. ഫെബ്രുവരിയില്‍ ആരംഭിച്ച പണിമുടക്കിന്റെ ആറാംഘട്ടമായാണ് വിമാനം റദ്ദാക്കിയത്.
Next Story

RELATED STORIES

Share it