Flash News

ജയ്‌റാം താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രി

ജയ്‌റാം താക്കൂര്‍  ഹിമാചല്‍ മുഖ്യമന്ത്രി
X
ഷിംല: തര്‍ക്കത്തിനൊടുവില്‍ ഹിമാചലില്‍ മുഖ്യമന്ത്രിയായി ബിജെപി മുന്‍ അധ്യക്ഷന്‍ ജയ്‌റാം താക്കൂറിനെ തിരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ നിര്‍മല സീതാരാമന്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.


മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചായിരുന്നു ബിജെപി ഹിമാചല്‍ പ്രദേശില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ സുജന്‍ പുരില്‍ മത്സരിച്ച ധൂമല്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനശ്ചിതത്വം ഉടലെടുക്കുകയായിരുന്നു.
അതേസമയം,ധുമലിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഒരുവിഭാഗം നേതാക്കളുടെയും എംഎല്‍എ മാരുടെയും  ആവശ്യം. വിജയ സാധ്യതയുള്ള ഹാമിര്‍പൂരില്‍ നിന്നും വിജയ സാധ്യത ഇല്ലാത്ത സുജന്‍പുരിലേക്ക് ധൂമലിനെ മാറ്റിയത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും അതിനാല്‍ ധൂമലിന്റെ തോല്‍വിക്ക് കേന്ദ്ര നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട് എന്നുമായിരുന്നു ഇവരുടെ വാദം.
എന്നാല്‍ തോറ്റ ധൂമലിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഭൂരിഭാഗം നേതാക്കള്‍ക്കും താല്‍പര്യമില്ലായിരുന്നു.
ഹിമാചലിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയ ജയ്‌റാം താക്കൂര്‍ മുമ്പ് അഞ്ച് തവണ എംഎല്‍എയായിരുന്നു.
Next Story

RELATED STORIES

Share it