ജയലളിതയുടെ ആശുപത്രി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
BY midhuna mi.ptk20 Dec 2017 7:00 AM GMT
X
midhuna mi.ptk20 Dec 2017 7:00 AM GMT
ചെന്നൈ:അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ടിടിവി ദിനകരന് പക്ഷത്തെ വെട്രിവേലാണ് ദൃശ്യങ്ങള്‍ ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ജ്യൂസ് കുടിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ജയലളിതയുടെ ആശുപത്രിവാസത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പക്കലുണ്ടെന്നും ജുഡീഷ്യല്‍ കമ്മീഷന് ഇവ കൈമാറാന്‍ ഒരുക്കമാണെന്നും വെട്രിവേല്‍ പറഞ്ഞു.
നാളെ ആര്.കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ നാളത്തെ വോട്ടെടുപ്പില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിനകരന് പക്ഷം.
അതേസമയം, ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. വീഡിയോ സംപ്രേക്ഷണം ചെയ്യുന്നത് ചട്ടലംഘനമാകുമെന്നും കമ്മീഷന് വ്യക്തമാക്കി. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT