ജമാല്‍ കൊച്ചങ്ങാടിയുടെ 'ഇതെന്റെ കൊച്ചി' പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ദേശത്തിന്റെ സാംസ്‌കാരികോല്‍സവമായി മാറുന്ന അപൂര്‍വതയ്ക്ക് ഇന്നലെ കൊച്ചങ്ങാടി ഉരു ആര്‍ട്ട് ഹാര്‍ബര്‍ സാക്ഷിയായി. എഴുത്തുകാരനും തേജസ് അസോഷ്യേറ്റ് എഡിറ്ററുമായ ജമാല്‍ കൊച്ചങ്ങാടിയുടെ 'ഇതെന്റെ കൊച്ചി'’ എന്ന പുസ്തകത്തിന്റ പ്രകാശനം നിര്‍വഹിച്ചത് അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനായ ഡോ. സെബാസ്റ്റന്‍ പോള്‍. കൊച്ചിയിലെ സാമൂഹിക പ്രവര്‍ത്തകനായ കെ എ മുഹമ്മദ് അശ്‌റഫ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
കേന്ദ്ര സാഹിത്യ അക്കാദമി റീജ്യനല്‍ ഉപദേശക സമിതിയംഗം ഡോ. കായങ്കുളം യൂനുസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പത്രധാര്‍മികത എപ്പോഴും കാത്തുസൂക്ഷിക്കുന്ന അപൂര്‍വം പത്രാധിപന്‍മാരില്‍ ഒരാളാണു ജമാല്‍ കൊച്ചങ്ങാടിയെന്നു മുഖ്യ പ്രഭാഷണം നടത്തിയ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കുസാറ്റ് മുന്‍ വിസി ഡോ. ബാബു ജോസഫ്, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, അഡ്വ. സാജന്‍ മണ്ണാളി, റിട്ട. ഐപിഎസ് ഓഫിസര്‍ എം അബ്ദുല്‍ ഹമീദ് സംസാരിച്ചു. ചടങ്ങിനെ തുടര്‍ന്നു സൂഫി ഗായകന്‍ അശ്‌റഫ് ഹൈദ്രോസിന്റെ ഖവാലി ഖയാല്‍ മെഹ്ഫില്‍ ഉണ്ടായിരുന്നു.
സിനിമാനടന്‍ റിസാ ബാവ ഗായകനെ ഉപഹാരം നല്‍കി ആദരിച്ചു.
പിന്നണി ഗായകന്‍ അഫ്‌സലും പങ്കെടുത്തു.
Next Story

RELATED STORIES

Share it