Flash News

ജബലുന്നുര്‍ പര്‍വ്വതത്തില്‍ കയറുന്നതിനു ഹജ്ജ് മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി

ജബലുന്നുര്‍ പര്‍വ്വതത്തില്‍ കയറുന്നതിനു ഹജ്ജ് മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി
X


ദമ്മാം. പ്രവാചകന്‍ മുഹമമദ് നബി (സ)ക്ക് ദിവ്യ സന്ദേശം ലഭിച്ച ജബലുന്നൂര്‍ പര്‍വ്വതത്തില്‍ കയറുന്നതിനു സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. തീര്‍ത്ഥാടകര്‍ക്കു അപകടം സംഭവിക്കുന്നതിനു പുറമെ ഷറഇന്ന് വിപരീതമായ ചില കാര്യങ്ങളും ശ്രദ്ദയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിരോധനം.
വിദേശ തീര്‍ത്ഥാടക ഏജന്‍സികള്‍ തങ്ങളുടെ തീര്‍ത്ഥാടകരുടെ സന്ദര്‍ശന സ്ഥലങ്ങളുടെ പട്ടികയില്‍ നിന്നും ജബലുന്നൂര്‍ ഒഴിവാക്കണമെന്ന മന്ത്രാലയം നിര്‍ദേശിച്ചു. നിയമം ലംഘനം നിരീക്ഷിക്കുന്നതിന്നായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് . നിര്‍ദേശം വക വെക്കാതെ ജബലുന്നൂറില്‍ കയറുന്ന ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം മാനിച്ചാണ് ജബല്‍ന്നൂര്‍ പര്‍വ്വതം സന്ദര്‍ശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നതെന്ന്് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ വിസ്‌റാന്‍ അറിയിച്ചു. മല നിരയില്‍ ഓക്‌സിജന്‍ കുറയാനും തീര്‍ത്ഥാടകര്‍ അവശരവാനും അത് വഴി അപകടം സംഭവിക്കാനും ഇടയുണ്ടെന്ന് അദ്ദേഹം സുചിപ്പിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബി (സ)ക്കു ദിവ്യ സന്ദേശം ലഭിച്ച ജബലന്നൂറിലെ ഹിറാ ഗുഹ സന്ദര്‍ശിക്കുന്നതിന്നായി സൗദിക്കകത്തും പുറത്തു നിന്നുമുള്ള ധാരാളം തീര്‍ത്ഥാടകര്‍ ജബല്‍ പര്‍വ്വതത്തില്‍ കയറാറുണ്ട്. ഇനി മുതല്‍ ഇത് സാധ്യമാവില്ല.
Next Story

RELATED STORIES

Share it