World

ജപ്പാനില്‍ പ്രളയവും മണ്ണിടിച്ചിലും; 49 മരണം

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും 49 പേര്‍ മരിച്ചതായി റിപോര്‍ട്ട്. 50ഓളം പേരെ കാണാതായിട്ടുണ്ട്. 50,000 പേരെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തത് ഹിരോഷിമയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ മഴ പല പ്രദേശങ്ങളിലും ഇതുവരെ തോര്‍ന്നിട്ടില്ല. പലരും വീടുകളുടെ മേല്‍ക്കൂരയില്‍ കയറിയാണു രക്ഷപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറുകളുടെ സഹായവും ഉണ്ട്. 100ഓളം വീടുകള്‍ക്ക് കേടുപാടു സംഭവിച്ചതായും പറയുന്നു.
16ലക്ഷത്തോളം ആളുകളേ മാറ്റിപ്പാര്‍പ്പിച്ചു.  നേരത്തേ ഒകയാമയില്‍ 30 ലക്ഷത്തോളം പേരെ പ്രശ്‌നബാധിത പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു. മണ്ണിടിച്ചിലില്‍ ഒരാളുടെ മൃതദേഹവും ലഭിച്ചിരുന്നു.മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ആയിരക്കണക്കിനു പോലിസും അഗ്നിശമനസേനാ വിഭാഗവും സൈന്യവും രംഗത്തുണ്ട്. വരുംദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. അഞ്ചുമീറ്ററോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭപ്പെട്ടു. ശനിയാഴ്ച രാവിലെ അനുഭപ്പെട്ട ഭൂചലനം റിക്റ്റര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തി. തലസ്ഥാനമായ ടോക്കിയോ അടക്കമുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it