World

ജപ്പാനില്‍ ഉഷ്ണതരംഗം: മരണം 44 ആയി

ടോക്കിയോ: ജപ്പാനില്‍ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 1000ത്തിലധികം ആളുകള്‍  വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. രാജ്യത്തെ താപനില 41.1 ഡിഗ്രിയില്‍ മുകളിലാണെന്നാണു റിപോര്‍ട്ടുകള്‍. ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ ചൂട് അനുഭവിക്കുന്നത്.
സാധാരണ ഈ മാസങ്ങളില്‍ അനുഭവിക്കുന്നതിനേക്കാള്‍ 12 ഡിഗ്രി ചൂട് കൂടുതലാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുമഗയയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവിക്കുന്നത്്. മരണനിരക്ക് ഉയരാന്‍ സാധ്യതയു—ണ്ടെന്നാണു റിപോര്‍ട്ടുകള്‍. ചൂടു വര്‍ധിച്ചതു കാരണം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്്. നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കാനും സൂര്യപ്രകാശം നേരിട്ടു ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it