ജനുവരി ഒന്നുമുതല്‍ വാഹന നിയന്ത്രണം

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സ്വകാര്യ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനം പരിമിതപ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയാവും പ്രവേശനം നിയന്ത്രിക്കുക. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റ സംഖ്യയോ ഇരട്ടസംഖ്യയോ എന്നതിന്റെ അടിസ്ഥാനത്തില്‍ വെവ്വേറെ ദിവസങ്ങളില്‍ വാഹനങ്ങള്‍ക്കു പ്രവേശിക്കാം. നഗരത്തിലെ ജീവിതം ഗ്യാസ് ചേംബറിലേതിനു സമാനമാണെന്നു ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it