malappuram local

ജനാധിപത്യ രീതിയില്‍ ചെറുക്കും: കെഎന്‍എം

തിരൂര്‍: പ്രമുഖ ഇസ്്‌ലാമിക പണ്ഡിതന്‍ എം എം അക്ബറിനെതിരെയുള്ള നീക്കം ജനാധിപത്യ രീതിയില്‍ ചെറുക്കണമെന്ന് തിരൂരില്‍ കെഎന്‍എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം ആവശ്യപ്പെട്ടു. ഭീകരതയ്ക്കും മത തീവ്രവാദത്തിനുമെതിരേ ശബ്ദിക്കുന്നവരെ മതസ്പര്‍ദ വളര്‍ത്തുന്നവരെന്ന് ആരോപിച്ച് യതാര്‍ഥ തീവ്രവാദികളെ വളരാന്‍ അനുവദിക്കുന്നത് അപലപനീയമാണ്.
മത പ്രബോധനം തന്നെ കുറ്റ കൃത്യമായി കണക്കാക്കുന്ന ഫാഷിസ്റ്റ് അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. വര്‍ഗീയ ഫാഷിസ്റ്റുകളുടെ തിട്ടൂരമനുസരിച്ച് തിരക്കഥമെനയുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്കുനിര്‍ത്തണം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പക വളര്‍ത്തി ചോരചിന്തുന്ന അവസ്ഥ നിര്‍ഭാഗ്യകരമാണ്. ചിന്താസ്വാതന്ത്ര്യത്തിനും പ്രബോധന സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തിന് അപമാനമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി അരികുവല്‍കരിക്കാനുള്ള ഏതു ശ്രമവും ജനാധിപത്യപോരാട്ടത്തിലൂടെ ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. കെഎന്‍എം ജില്ലാ ചെയര്‍മാന്‍ എന്‍ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it