kasaragod local

ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ജീവനക്കാരിയെ സ്ഥലം മാറ്റാന്‍ നീക്കം

കാസര്‍കോട്: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ സ്ഥലം മാറ്റാന്‍ നീക്കം.  ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലാണ് ഇപ്പോള്‍ അധികൃതര്‍ നീക്കം തുടങ്ങിയത്. ആറ് ലാബ് ടെക്‌നീഷ്യന്‍മാര്‍ വേണ്ടിടത്ത് മൂന്നു പേരാണ് നിലവിലുള്ളത്.  ഇതില്‍ നിന്നുമാണ് ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റാന്‍ നീക്കം തുടങ്ങിയത്. ദിവസേന മുപ്പതിലധികം ഡയാലിസിസ് രോഗികള്‍ക്കാണ് ഇവിടെ ചികില്‍സ നടത്തുന്നത്. ആറ് നഴ്‌സുമാര്‍ വേണ്ടി ടത്ത് പകുതി പേരാണ് ഉള്ളത്. സെന്റര്‍ അണുവിമുക്തയായതിനാല്‍ ശുചിത്വം പാലിക്കേണ്ടതുണ്ട്. ശുചീകരണ തൊഴിലാളികളുടെ അഭാവവും സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സെന്ററില്‍ എട്ട് ആധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഉണ്ട്. ഒരു രോഗിക്ക് കുറഞ്ഞത് ഏഴ് മണിക്കൃറോളം ഉപകരണങ്ങളുടെ സഹായത്തോടെ ചികില്‍സ നടത്തേണ്ടതുണ്ട്. മുപ്പതില്‍പരം രോഗികള്‍ വരുന്നതിനാല്‍ ചികില്‍സിക്കാന്‍ മതിയായ സമയം കിട്ടുന്നില്ല. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യമായി അവധിയെടുക്കാനും കഴിയുന്നില്ല. അതിനിടെയാണ്  െസന്ററിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കാന്‍ വേണ്ടി ഒരു ജീവനക്കാരിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്. പാവപ്പെട്ട പ്രമേഹരോഗികള്‍ക്ക് വലിയ ആശ്വാസമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ജീവമാക്കനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് രോഗികള്‍ ആരോപിക്കുന്നു. എന്നാല്‍ ഡയാലിസിസ് സെന്ററിലെ ഒരു ടെക്‌നീഷ്യനെ സ്ഥലം മാറ്റുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ സ്ഥലം മാറ്റുന്നതിനെതിരേ ജില്ലാ മെഡിക്കല്‍ ഓഫിസറോട് രേഖാമൂലം അറിയിച്ചിട്ടണ്ടെന്നും ആശുപത്രി സൂപ്രണ്ട് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it