Flash News

ജനനേന്ദ്രീയം മുറിച്ച സംഭവം; ഇടനിലക്കാരനായി മറ്റൊരു സ്വാമി രംഗത്ത്

ജനനേന്ദ്രീയം മുറിച്ച സംഭവം; ഇടനിലക്കാരനായി മറ്റൊരു സ്വാമി രംഗത്ത്
X


തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രീയം ഛേദിച്ച കേസില്‍ ഇടനിലക്കാരനായി മറ്റൊരു സ്വാമി പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചു. പെണ്‍കുട്ടിയുമായി അഭിഭാഷകന്‍ നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ തുടക്കത്തില്‍ സ്വാമി എന്ന പേരില്‍ ഒരാള്‍ അഭിസംബോധന ചെയ്യുന്നുണ്ട്. പെണ്‍കുട്ടിയുമായി ആദ്യം സംസാരിക്കുന്നതും ഇയാളാണ്. 'മോളേ' എന്ന് അഭിസംബോധന ചെയ്ത് അഭിഭാഷകന് സംസാരിക്കണമെന്ന ആവശ്യമറിയിച്ച ശേഷമാണ് ഫോണ്‍ കൈമാറുന്നത്. വഞ്ചിയൂരുള്ള അഭിഭാഷകന്റെ ഓഫിസിലാണ് തങ്ങളുള്ളതെന്നും ഇയാള്‍ പറയുന്നുണ്ട്. സന്യാസി സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഗംഗേശാനന്ദയെപ്പോലെ സജീവമായിരുന്ന കോട്ടയത്തുനിന്നുള്ള മറ്റൊരു സ്വാമിയാണ് ഇതെന്നാണ് വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിച്ചെന്ന വാര്‍ത്തയോടെ പൊതുസമൂഹത്തില്‍ സന്യാസിമാരുടെ പേര് കളങ്കപ്പെട്ടതാണ് ഇടനില നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്. ഗംഗേശാനന്ദ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സന്യാസി സംഘങ്ങളില്‍ സജീവമായിരുന്നു. മുഖ്യമന്ത്രിയെ കാണാന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനൊപ്പം ഗംഗേശാനന്ദ നില്‍ക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ പരന്നിരുന്നു. ഇതോടെ സന്യാസി സമൂഹത്തിന് കൈയൊഴിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. സന്യാസി സംഘത്തിന്റെ പ്രതിനിധിയായി ഗവര്‍ണ്ണറെ കാണാനുള്ള നിവേദക സംഘത്തിലുള്‍പ്പെടെ ഇടനിലക്കാരനായി സ്വാമിയിമുണ്ടായിരുന്നു.

[related]
Next Story

RELATED STORIES

Share it