kannur local

ജനങ്ങളെ വിഢികളാക്കാനുള്ള നീക്കം വിലപ്പോവില്ല: ഫാദര്‍ തോമസ് തൈത്തോട്ടം



കണ്ണൂര്‍: അപ്രായോഗിക മദ്യവര്‍ജന നയം പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഡികളാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വിലപ്പോവില്ലെന്നും ഇതിനെതിരേ സാംസ്‌കാരിക കേരളം ശക്തമായി പ്രതികരിക്കുമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാദര്‍ തോമസ് തൈത്തോട്ടം. പുതുക്കിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ എക്‌സൈസ് ഓഫിസിലേക്ക് സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഇടത് സര്‍ക്കാരിന് ജനങ്ങളോട് ഉത്തരവാദിത്തം നിറവേറ്റാന്‍ ബാധ്യതയുണ്ട്. മദ്യനയം നടപ്പാവുന്ന ജൂലൈ ഒന്നിന് സംസ്ഥാനത്തുടനീളം കരിദിനം ആചരിക്കും. മദ്യത്തിനെതിരേ നിലപാടുള്ള സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് അന്ന് സംവാദം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ടി പി ആര്‍ നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മല്‍, സുരേഷ് ബാബു എളയാവൂര്‍, അന്‍സാരി തില്ലങ്കേരി, ഭാഗ്യശീലന്‍ ചാലാട്, സി മുഹമ്മദ് ഇംതിയാസ്, ജോര്‍ജ് വടകര, യു പി സിദ്ദീഖ്, കെ കെ ഫിറോസ്, ചന്ദ്രന്‍ മന്ന, രാജേഷ് പാലങ്ങാട്ട്, പ്രഫ. എം ജി മേരി, കുഞ്ഞമ്മ തോമസ്, ആര്‍ട്ടിസ്റ്റ് ശശികല, സൗമി ഇസബെല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it