Flash News

ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു

ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു
X
മുംബൈ:മുംബൈയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയായ പ്രിയങ്ക ബോര്‍പുജാരിയെയാണ് അറസ്റ്റ് ചെയ്തത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ വകോലയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു.



ചേരി ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തവെ പോലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ദ ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ പീറ്റര്‍ ഗ്രിഫിന്‍ ട്വിറ്ററില്‍ കുറിച്ചു. പോലീസ് പ്രിയങ്കയെ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നും അവരുടെ ഫോണ്‍ പിടിച്ചുവാങ്ങിയതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രിയങ്ക സുരക്ഷിതയാണെന്നും അവരെ ചോദ്യം ചെയ്തുവരികയാണെന്നും മുംബൈ പോലീസ് ട്വിറ്ററില്‍ പറഞ്ഞു.
പ്രിയങ്കയുടെ കൈവശം ഐഡന്റിറ്റി കാര്‍ഡില്ലായിരുന്നുവെന്നും ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്നാരോപിച്ച്‌ ഐപിസി 353 വകുപ്പ് പ്രകാരം പ്രിയങ്കയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it