kozhikode local

ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ല: എസ്ഡിപിഐ

കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടന്നു വരുന്ന ബഹുജന സമരം ആര്‍ജിച്ച വലിയ ജനപിന്തുണ തകര്‍ക്കുന്നതിന് സിപിഎമ്മും പോലിസും എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നത പോലിസ് അധികാരികള്‍ നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. എരഞ്ഞിമാവ് ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്നത് വിവിധ ബഹുജന, സമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ജനകീയ സമരങ്ങളില്‍ എസ്ഡിപിഐ ജനങ്ങള്‍ക്കൊപ്പം തന്നെയാണ്. ഇന്ത്യയില്‍ നിയമപരമായും ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് അനുസരിച്ചും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എസ്ഡിപിഐ. അത്ഭുതപൂര്‍വമായ അതിന്റെ വളര്‍ച്ചയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എസ്ഡിപിഐയുടെ വര്‍ധിത പ്രധാന്യവും സാമ്പ്രദായിക രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ട്. എരഞ്ഞിമാവ് സമരമുള്‍പ്പെടെ ജനകീയ അതിജീവന സമരങ്ങളില്‍ ചരിത്രപരവും ജനാധിപത്യപരവുമായ കടമ നിര്‍വഹിക്കുക മാത്രമാണ് എസ്ഡിപിഐ ചെയ്യുന്നത്. പോലിസ്— സിപിഎം കൂട്ട്—കെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് എരഞ്ഞിമാവ് ജനകീയ സമരം അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. പാര്‍ലമെന്റ് പാസാക്കിയ 1962 ലെ പിഎംടി ആക്ടിന്റെ അന്തസത്ത ജനവാസ മേഖലയില്‍ വാതകപൈപ്പ്—ലൈന്‍ സ്ഥാപിക്കരുത് എന്നാണ്. തമിഴ്—നാട് ഗവണ്‍മെന്റ് എതിര്‍ത്ത പദ്ധതി കൂടുതല്‍ ജനവാസമുള്ള മലബാറില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗെയില്‍ സിപിഎം-പോലിസ് നീക്കം അനുവദിക്കാനാവില്ല. തമിഴ്—നാട് സര്‍ക്കാര്‍ ഉയര്‍ത്തിയ ആശങ്കയും ഭീതിയും മുന്‍നിര്‍ത്തി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന എരഞ്ഞിമാവ് ജനകീയ സമരം എങ്ങനെ തീവ്രവാദമാവുമെന്ന് പോലിസ് അധികാരികള്‍ വിശദീകരിക്കണമെന്നും മുസ്്തഫ കൊമ്മേരി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it