kozhikode local

ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി ഹാരിസ് രാജിന്റെ ഒറ്റയാന്‍ പദയാത്ര

വടകര: സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരികളുടെ കണ്‍മുന്നിലെത്തിക്കാന്‍ ഹാരിസ് രാജ് നടക്കുകയാണ്. ജനകീയ വിഷയങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുകള്‍ കൈ യിലേന്തിയാണ് ഈ തൃശൂര്‍ക്കാരന്റെ പ്രയാണം. യാത്രകളിലൂടെ അറിഞ്ഞ അനുഭവങ്ങളുമായാണ് ഹാരിസ് രാജെന്ന കെഎസ് ഹാരിസ് നാടിന്റെ പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരവും തേടി കാല്‍നട യാത്ര തുടങ്ങിയത്. ഒറ്റയാന്‍ പദയാത്ര നടത്തുന്ന തൃശൂര്‍ മണ്ണൂത്തി സ്വദേശി ഹാരിസ് രാജ് ഇന്നലെ വടകരയിലെത്തി.
ഫെബ്രുവരി 14ന് കാസര്‍കോഡ് മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച യാത്ര മാര്‍ച്ച് 31 നകം തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഹാരിസ് രാജ്  പ റഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളു ടെ അമിത നികുതി കുറയ് ക്കുക, ഭിക്ഷാടനം നിരോധിച്ച് അര്‍ഹരായ യഥാര്‍ത്ഥ പാവങ്ങള്‍ക്ക് ആശ്രയമൊരുക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യാത്ര. ഈ പ്രശ്‌നങ്ങള്‍ ജനങ്ങളുമായി സംവദിച്ച് ഒപ്പു ശേഖരണവും ഹാരിസ് നടത്തുന്നുണ്ട്. യാത്ര തിരുവനന്തപുരത്ത് എത്തിയാല്‍ ജനങ്ങളില്‍ നിന്നും ശേഖരിച്ച ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് നല്‍കും. യാത്രയ്ക്ക് പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഹാരിസ് പറഞ്ഞു. ഓരോ ദിവസവും രാവിലെയും വൈകുന്നേരവുമായി 20 കിലോ മീറ്ററാണ് ഹാരിസ് സഞ്ചരിക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്കും കുടുംബങ്ങളിലും സഹായമെത്തിക്കാനും ഹാരിസ് സമയം കണ്ടെത്തുന്നുണ്ട്.
കാസര്‍കോട് ചെറുവത്തൂ ര്‍ സ്വദേശി ടിസി അസ്‌ലമും അദ്ദേഹത്തിനോടൊപ്പം അനുഗമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it