ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തണമെന്ന്

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65ല്‍ നിന്ന് 68ആക്കി ഉയര്‍ത്തണമെന്നാണ് കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. സുപ്രിംകോടതി ജഡ്ജി എ കെ ഗോയലിന്   കഴിഞ്ഞ ദിവസം സുപ്രിംകോടതി അങ്കണത്തില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു ജഡ്ജിക്ക് ന്യൂതനമായ ചിന്തകള്‍ രൂപപ്പെടാന്‍ സമയമെടുക്കും. ഈ സമയമാവുമ്പോഴേക്കും അവര്‍ക്ക് വിരമിക്കാനുള്ള സമയമാവും. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 62 എന്നതും സുപ്രിംകോടതി ജഡ്ജിമാരുടെ 65 വയസ്സെന്നതും നീട്ടി നല്‍കിയാല്‍ ഇത് ഒഴിവാക്കാനാവുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഒരു അഭിഭാഷകനെന്ന നിലയിലുള്ള വളരെ കാലത്തെ അനുഭവസമ്പത്തുള്ളവരാണ് ജഡ്ജിമാര്‍. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവിധ ബെഞ്ചുകളില്‍ ഇരിക്കുന്ന ഓരോ ജഡ്ജിയും ഒരോ വിദഗ്ധനാണ്.
ഒരു ജഡ്ജി സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവുമ്പോഴേക്കും അദ്ദേഹത്തിന് വിരമിക്കാനുള്ള സമയമാവും. അതിനാല്‍, ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വേണുഗോപാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it