ജംഷഡ്പൂര്‍ നഗരസഭ സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: ജംഷഡ്പൂര്‍ നഗരത്തിന്റെ നിയന്ത്രണം ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി നഗരസഭ രൂപീകരിക്കണമെന്ന പൊതു താല്‍പര്യ ഹരജിയില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്.
ഭരണഘടനയുടെ ഒമ്പത് എ അനുച്ഛേദം പ്രകാരം ജംഷഡ്പൂരിനെ നഗരസഭയായി മാറ്റുകയോ അല്ലെങ്കില്‍ വ്യവസായ ടൗണ്‍ഷിപ്പ് ആയി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
ജംഷഡ്പൂര്‍ നോട്ടിഫൈഡ് ഏരിയാ കമ്മിറ്റിയാണ് ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജംഷഡ്ജി ടാറ്റയുടെ പേരിലുള്ള നഗരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ജംഷഡ്പൂരില്‍ നഗരസഭ നിലവിലില്ലെന്നും അവിടം വ്യവസായ ടൗണ്‍ഷിപ്പായി പ്രഖ്യാപിച്ചിട്ടില്ലെന്നതും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it