ഛത്തീസ്ഗഡില്‍ ബിഎസ്പി-ജനതാ കോണ്‍ഗ്രസ് സഖ്യം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ്സും ബിഎസ്പിയും സഖ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അജിത് ജോഗി മുഖ്യമന്ത്രിയാവുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. എന്നാല്‍ സഖ്യത്തില്‍ പങ്കാളിയാവാതെ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആകെയുള്ള 90 സീറ്റുകളില്‍ ബിഎസ്പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലും മല്‍സരിക്കാനാണ് ധാരണ.
Next Story

RELATED STORIES

Share it