Flash News

'ചോരമണമുള്ള ഫാഷിസം' പ്രതിഷേധ സംഗമം നടത്തി

ചോരമണമുള്ള ഫാഷിസം പ്രതിഷേധ സംഗമം നടത്തി
X


ജിദ്ദ:  ഗ്രന്ഥപ്പുര ജിദ്ദ ഫാഷിസത്തിനെതിരെയുള്ള കാമ്പയ്‌നിന്റെ ഭാകമായി 'ചോരമണമുള്ള ഫാഷിസം' എന്ന പരിപാടി സംഘടിപ്പിച്ചു, ശറഫിയ റോളക്‌സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഷാജു അത്താണിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഗ്രന്ഥപ്പുര ജിദ്ദ സ്ഥാപകന്‍ ബഷീര്‍ തൊട്ടിയന്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യയിലെ കലയും സംസ്‌കാരവും മതവുമെല്ലാം ഫാഷിസം കയ്യടക്കിയിരിക്കുന്ന ഭീകരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് ബഷീര്‍ തൊട്ടിയന്‍ അഭിപ്രായപ്പെട്ടു.
നസീര്‍ വാവകുഞ്ഞ് വിഷയാവതരണവും എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടീരി സമാപന പ്രഭാഷണവും നടത്തി. ജിദ്ദയിലെ കവികളായ കലീല്‍ റഹ്മാന്‍, ജംഷീര്‍ തയ്യൂര്‍, സക്കീന തൈക്കണ്ടി, ഉമ്മര്‍ പറവത്ത്, ഷിഹാബ്  എന്നിവര്‍  തങ്ങളുടെ  വരികളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍  പരിപാടിയില്‍ പങ്കെടുത്തു,
വികെ റൗഫ്, , അബ്ദുല്‍ മജീദ് നഹ ,ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്,ജേണലിസ്റ്റ് സി ഒ ട്ടി അസീസ്,സികെ ഷാക്കിര്‍, നാസര്‍ വെളിയങ്കോട് ,സി എം അഹമ്മദ്, കബീര്‍ മുഹ്‌സിന്‍,ഇസ്മായില്‍ കല്ലായി എന്നിവര്‍ സംസാരിച്ചു,
നാസര്‍ വെളിയങ്കോട് ,സാദത്ത് കൊണ്ടോട്ടി, അഷറഫ് മാവൂര്‍ എന്നിവര്‍ പരിപാടിക്ക് നെത്രുത്വം നല്‍കി . ഫൈസല്‍  മമ്പാട് സ്വഗതവും, റഫീഖ് നെന്മിനി നന്ദിയും പറഞ്ഞു
Next Story

RELATED STORIES

Share it