Second edit

ചോരണം തന്നെ പാരില്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈന സാങ്കേതികവിദ്യ മോഷ്ടിക്കുന്നുവെന്ന് ഇടയ്ക്കിടെ പരാതിപ്പെടാറുണ്ട്. എന്നാല്‍, സാങ്കേതികവിദ്യാ മോഷണം എന്നത് പുതിയ കാര്യമല്ല. ഇന്ന് അതിനെതിരേ നിയമമുണ്ടാക്കുന്ന അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ശാസ്ത്ര സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് പലതും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. 18ാം നൂറ്റാണ്ടില്‍ ഫ്രാന്‍സ് കല്‍ക്കരി ഇന്ധനമായുപയോഗിക്കുന്ന വിദ്യ ഇംഗ്ലണ്ടില്‍ നിന്നു മോഷ്ടിക്കുകയായിരുന്നു. തീവണ്ടികളുടെയും നെയ്ത്തുയന്ത്രങ്ങളുടെയും ഡിസൈന്‍ അമേരിക്ക ഇംഗ്ലണ്ടില്‍ നിന്നു കട്ടെടുത്തു. 1719ല്‍ ബ്രിട്ടന്‍ സാങ്കേതികരഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് കുറ്റകൃത്യമാക്കുന്ന നിയമമുണ്ടാക്കി.
ജപ്പാന്‍ വ്യവസായയുഗത്തിലേക്കു പ്രവേശിച്ചതു തന്നെ സാങ്കേതികവിദ്യ പകര്‍ത്തിയാണ്. കപ്പല്‍ തൊട്ട് ചിപ്പ് നിര്‍മാണം വരെ കാശുകൊടുത്തോ മോഷ്ടിച്ചോ ആണ് ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും സാമ്പത്തികാഭിവൃദ്ധി കൈവരിച്ചത്. ശീതയുദ്ധകാലത്ത് പാശ്ചാത്യ സാങ്കേതികവിദ്യ ചോര്‍ത്തുന്നതിനായി റെഡ്ബുക്ക് എന്ന പേരില്‍ കണ്ടുപിടിത്തങ്ങളുടെ ഒരു പട്ടികയുമായി സോവിയറ്റ് ചാരസുന്ദരികള്‍ പാശ്ചാത്യനഗരങ്ങളില്‍ വിലസുകയായിരുന്നു.

Next Story

RELATED STORIES

Share it