kozhikode local

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം 10ന് തുടങ്ങും

വടകര: ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം 10 മുതല്‍ 12 വരെ ചോമ്പാല എല്‍പി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി, വടകര സിനിമാ കലക്ടീവ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടത്തുന്നത്. മേളയില്‍ ദേശീയ-അന്തര്‍ദേശീയ ചലച്ചിത്ര മേളയിലെ പ്രധാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 10ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ മേളയുടെ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വഹിക്കും. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുവീരന്‍ മുഖ്യാതിഥിയായിരിക്കും.
ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ നക്ഷത്ര മനോജിനെ ആദരിക്കും. 11ന് വൈകീട്ട് 5ന് നടക്കുന്ന ഓപ്പണ്‍ ഫോറം നിരൂപകന്‍ ടി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. 12ന് വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം. മേളയില്‍ ഇന്‍ സിറിയ, മാന്‍ ഹോള്‍, കറുത്ത ജൂതന്‍, ഒറ്റയാള്‍ പാത, ദി പ്രസിഡന്റ്, തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പി ബാബുരാജ്, വിപി മോഹന്‍ദാസ്, വിപി രാഘവന്‍, നാടകകൃത്ത് വികെ പ്രഭാകരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it