ചോദ്യപേപ്പറില്‍ ദലിതരെ ആക്ഷേപിക്കുന്ന ചോദ്യം; ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക് ഷന്‍ ബോര്‍ഡ് പരീക്ഷയിലെ ചോദ്യപേപ്പറില്‍ ദലിതരെ ആക്ഷേപിക്കുന്ന ചോദ്യം വന്നതിനെ തുടര്‍ന്നു പ്രതിഷേധം. പ്രൈമറി ടീച്ചര്‍മാര്‍ക്കായുള്ള എഴുത്തു പരീക്ഷയാണ് വിവാദമായത്. ഇതിനെതിരേ ഒരു വിഭാഗം അധ്യാപകര്‍ രംഗത്തുവന്നു. ബോര്‍ഡ് ചെയര്‍പേഴ്‌സനെ നീക്കംചെയ്യണമെന്നു എസ്‌സി, എസ്ടി, ഒബിസി ടീച്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഹിന്ദി വിഭാഗത്തിലുള്ള ആകെ നാലു സെറ്റ് ചോദ്യപേപ്പറിലും ആക്ഷേപകരമായ ചോദ്യങ്ങളുണ്ടായിരുന്നതായി ഉദ്യോഗാര്‍ഥികളിലൊരാള്‍ വ്യക്തമാക്കി. പരീക്ഷാ പേപ്പര്‍ തയ്യാറാക്കിയവരുടെയും അതിന് അംഗീകാരം കൊടുത്തവരുടെയും ഉള്ളിലുള്ള ജാതിഭ്രാന്ത് വെളിവാക്കുന്നതാണ് ഈ ചോദ്യമെന്നും ഉദ്യോഗാര്‍ഥി പറഞ്ഞു.
ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായതു മനപ്പൂര്‍വമല്ലാത്ത തെറ്റു പറ്റിയതാണെന്നു ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.
അതീവ രഹസ്യമായാണു ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. അത് ബോര്‍ഡ് അംഗങ്ങള്‍ പോലും കാണുന്നില്ല. ആ ചോദ്യം തങ്ങള്‍ പിന്‍വലിച്ചതായും ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ടീച്ചേഴ്‌സ് ഫോറം ഇതിനെതിരേ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മാനവവിഭവശേഷി മന്ത്രി, ഡല്‍ഹി വിഭ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കു പരാതി നല്‍കി. അതോടൊപ്പം സമരപരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it