'ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്‍ വേണമെന്ന് നിര്‍ബന്ധിക്കരുത്'

കൊച്ചി: കക്ഷികളെ പോലിസ് ചോദ്യംചെയ്യുന്ന സമയത്തും കക്ഷികളുമായി ചര്‍ച്ചനടത്തുന്ന സമയത്തും അഭിഭാഷകന്‍ ഒപ്പം ഉണ്ടായിരിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അതേസമയം കക്ഷികള്‍ക്ക് അഭിഭാഷകന്റെ സഹായം കോടതികളിലും പോലിസ്  സ്റ്റേഷനുകളിലും സ്വീകരിക്കാവുന്നതാണെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
തൊഴില്‍സംബന്ധമായ പരാതിയുമായി എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന അഭിഭാഷകന്റെ പരാതിയിലാണ് ഉത്തരവ്. സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി അന്വേഷണം നടത്തിയിരുന്നു. അഭിഭാഷകന്റെ പരാതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി കാണുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം തര്‍ക്കങ്ങള്‍ മനുഷ്യാവകാശസംരക്ഷണ ചട്ടങ്ങള്‍ പ്രകാരം പരിഗണിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it