World

ചൈന: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവിന് ജീവപര്യന്തം

ബെയ്ജിങ്: ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവിനെ അഴിമതിക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്കിങില്‍ നിന്നുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് സണ്‍ ഷെങ്കായിയെ ആണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചതെന്നു ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ചോങ്കിങിലും ബെയ്ജിങിലുമായി വിവിധ അധികാരസ്ഥാനങ്ങളിലിരിക്കവേ വന്‍ തുകകള്‍ കൈക്കൂലി വാങ്ങിയെന്നാണ് നേതാവിനെതിരായ ആരോപണം. 17 കോടി യുവാന്‍ (ഏകദേശം 179 കോടി രൂപ) കൈക്കൂലി വാങ്ങിയതായി കഴിഞ്ഞമാസം ടിയാന്‍ജിന്‍ കോടതിയില്‍ വിചാരണയ്ക്കിടെ ഷെങ്കായ് കുറ്റസമ്മതം നടത്തിയിരുന്നു.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ഷെങ്കായിയെ ചോങ്കിങിലെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നു നീക്കം ചെയ്തിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങുമായി അടുപ്പമുള്ള ചെന്‍ മൈനറാണ് പകരം നഗരത്തില്‍ പാര്‍ട്ടി നേതൃസ്ഥാനത്തെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായിരുന്ന സണ്‍ ഷെങ്കായ് പാര്‍ട്ടി നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it