malappuram local

ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ്സില്‍ ഇനി പെണ്‍കുട്ടികളും പന്തു തട്ടും

ചേലേമ്പ്ര: 2014 ജൂണിലാണ് ഇവിടെ ആദ്യമായി സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ഹോസ്റ്റല്‍ ആരംഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി വിദ്യാഭ്യാസം,താമസം, ഭക്ഷണം പരിശീലനം എല്ലാം നല്‍കുന്നു എന്നതാണ് ഈ ഹോസ്റ്റലിന്റെ പ്രത്യേകത.
തുടങ്ങിയവര്‍ഷം തന്നെ (2014) അണ്ടര്‍ 14 വിഭാഗത്തില്‍ കേരള ചാംപ്യന്‍മാര്‍ ആവുകയും കേരളത്തെ പ്രതിനിധീകരിച്ചു ഡല്‍ഹിയില്‍ സുബ്രതോ മുഖര്‍ജി കപ്പിനായി കളത്തിലിറങ്ങി. ഈ അന്തര്‍ദേശീയ മത്സരത്തില്‍ ശ്രീലങ്ക അടക്കമുള്ള പല ടീമുകളേയും തോല്‍പ്പിച്ച് ചേലേമ്പ്ര എന്ന കൊച്ചു ഗ്രാമത്തിന്റെ പേരും പ്രശസ്തിയും അന്തര്‍ദേശീയ തലത്തില്‍ എത്തിക്കാന്‍ എന്‍എന്‍എംഎച്ച്എസ്സ് എസ്സിന്റെ ഫുട്‌ബോള്‍ ടീമിനായി. പി ന്നീട് അങ്ങോട്ട് എന്‍എന്‍എംഎച്ച്എസ്സ്എസ്സിലെ ഫിസിക്കല്‍ എഡുക്കേഷന്‍ അധ്യാപകനും ഫുട്‌ബോള്‍ കോച്ചുമായ മന്‍സൂര്‍ അലിയുടെയും അധ്യാപകനും ടീം മാനേജരുമായ മുഹമ്മദ് ഇസ്മായിലിന്റെയും നേതൃത്വത്തില്‍ ഇവിടുത്തെ ഫുട്‌ബോള്‍ ടീം ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
2016ല്‍ തമിഴ്‌നാട്ടിലെ വിരുതാ ചലത്തില്‍ വച്ചു നടന്ന അണ്ടര്‍ 17 റൂറല്‍ ഗെയിമ്‌സില്‍ ദേശീയ ചാമ്പ്യന്‍മാരാവുന്നതടക്കം അനവധി നേട്ടങ്ങള്‍ ഇവിടെത്ത കുട്ടികള്‍ കൈവരിച്ചു.2017ല്‍ സ്‌കൂള്‍ ടീം സെലക്ഷനില്‍ പങ്കെടുക്കാനെത്തിയത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 500ഓളം കുട്ടികള്‍ ആയിരുന്നുവെങ്കില്‍ 2018 ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ഥികളാണ് സെലക്ഷന്‍ ഗ്രൗണ്ടായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കേരളത്തില്‍ ഒരു സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷനിലേക്ക് ഇത്ര മത്സരാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്ന ചരിത്രമില്ല. 2019 20 അക്കാദമിക വര്‍ഷത്തോടെ കൂടുതല്‍ കുട്ടികളെ ഫുട്‌ബോള്‍ മേഖലയിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി സൗജന്യ ഹോസ്റ്റലിനോടൊപ്പം തന്നെ ഒരു പെയ്‌മെന്റ് ഹോസ്റ്റല്‍ കൂടി ആരംഭിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആലോചിക്കുന്നു.
2018 അക്കാദമിക വര്‍ഷം മുതല്‍ സ്‌കുളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ ഹോസ്റ്റല്‍ ആരംഭിക്കുകയാണ്. ആ ണ്‍ കുട്ടികളെ പോലെ തന്നെ നല്ല കഴിവുള്ള പെണ്‍കുട്ടികളുള്ള നമ്മുടെ നാട്ടില്‍ അവര്‍ക്കായ് കൂടുതല്‍ അവസരങ്ങള്‍ തുറന്നു കൊടുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.ഈ പദ്ധതി ഏറ്റെടുക്കുന്നതിനായി പത്തോളം അധ്യാപികമാര്‍ മുന്നോട്ടു വന്നിരിക്കുന്നു എന്നത്  പദ്ധതി വന്‍ വിജയമാക്കും.
Next Story

RELATED STORIES

Share it