malappuram local

ചേലേമ്പ്രയില്‍ ഫോഗിങുമായി ആരോഗ്യ വിഭാഗം

പള്ളിക്കല്‍: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ പൊയില്‍തൊടി പ്രദേശത്ത്  ഡെങ്കിപ്പനി സംശയിക്കുന്ന പനി റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതരുടെ നേത്രത്വത്തില്‍ ഫോഗിങ് നടത്തി.
ഇവിടെ കഴിഞ്ഞ ദിവസം വാര്‍ഡ്‌മെമ്പര്‍ ഉമ്മര്‍ഫാറൂഖ്, ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രാജ്കുമാര്‍,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സലീന എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ഉറവിട നശീകരണം നടത്തിയിരുന്നു. രോഗം ബാധിച്ച വ്യക്തിയുടെ വീടിന് ചുറ്റുമുള്ള 117വിടുകളില്‍ കൊത്ക് നശീകരണം നടത്തി.
അങ്കണവാടി, മദ്‌റസ കേന്ദീകരിച്ച് ആരോഗ്യ ബോധവല്‍ക്കരണവും നോട്ടീസ് വിതരണവും നടന്നു. ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യസേന വളണ്ടിയര്‍ മാരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നു. പ്രദേശത്ത് നടത്തിയ പനി സര്‍വേയില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയിട്ടില്ല.
വരും ദിവസങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നടത്തിയ കൂടിയാലോചനായോഗത്തില്‍ തീരുമാനമായി. ഫോഗിങ് നടത്തുന്നതിന് മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും കൊണ്ടോട്ടി പിഎച്ചസി കേന്ദ്രത്തിന്റെയും സഹായം തേടിയിരുന്നു.  പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉണ്ടാവണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനകാ വാസുദേവ് അഭ്യര്‍ത്ഥിച്ചു. മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊതുകും മറ്റ് രോഗവാഹകരായ പ്രാണികളും പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ ക്കുമെതിരെ പിഴചുമത്തുന്നതുള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരുന്നു.
Next Story

RELATED STORIES

Share it