ചേര്‍പ്പില്‍ ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍

ചേര്‍പ്പ് (തൃശൂര്‍): വീര്യംകൂടിയ ഹാഷിഷ് വിതരണത്തിനെത്തിയ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണിമംഗലം കുട്ടിയാട്ടില്‍ ഗോപന്‍ സുരേഷ് (27), കോഴിക്കോട് നല്ലളം ശ്രീഹര്‍ഷം വീട്ടില്‍ ശരത് കൈരളി (34) എന്നിവരെയാണ് ചേര്‍പ്പ് കൊല്ലാട്ടില്‍ ഗ്രൗണ്ടിനു സമീപത്തുനിന്നും പിടികൂടിയത്. ഉയര്‍ന്ന വീര്യമുള്ള 16 ഗ്രാം ഹാഷിഷും ന്യൂജെന്‍ ബൈക്കും സഹിതമാണ് ചേര്‍പ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ജിജി പോള്‍ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി വി റാഫേലിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഷാഡോ എക്‌സൈസ് സംഘവും ചേര്‍പ്പ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവാക്കള്‍ പിടിയിലായത്. അയല്‍ സംസ്ഥാനങ്ങളി ല്‍ സന്ദര്‍ശനം നടത്തി പലതരത്തിലുള്ള ലഹരിപദാര്‍ഥങ്ങള്‍ കണ്ടെത്തുകയും സംസ്ഥാനത്ത് എത്തിച്ചുകൊടുത്തു വില്‍പന നടത്തുകയും ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഇവരെന്നാണ് സംശയം. ഗ്രാമിന് 1000 രൂപയ്ക്കു വാങ്ങി 2500 രൂപയ്ക്കാണ് വില്‍പന നടത്തിവന്നത്. സിഗരറ്റ്, ബീഡി എന്നിവ ഹാഷിഷുമായി ചേര്‍ത്ത് ബീഡികളാക്കി ബീഡി ഒന്നിന് 200 രൂപ നിരക്കിലും വിറ്റിരുന്നു.
Next Story

RELATED STORIES

Share it