ചേര്‍ത്തല ഭൂമി തട്ടിപ്പ്: സെബാസ്റ്റ്യന്‍ പിടിയില്‍

കൊച്ചി: ദുരൂഹസാഹചര്യത്തി ല്‍ കാണാതായ ചേര്‍ത്തല സ്വദേശിനിയുടെ ഭൂമി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്‍ പോലിസ് പിടിയില്‍. കൊച്ചിയില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പിടിയി ലാവുകയായിരുന്നെന്ന് പോ ലിസ് പറഞ്ഞു.
കാണാതായ ബിന്ദു പത്മനാഭന്റെ ഉടമസ്ഥതയിലുള്ള ലക്ഷക്കണക്കിന് വിലവരുന്ന ഭൂമി വ്യാജരേഖ ചമച്ച്  ഈടായി നല്‍കി പണം സമ്പാദിച്ചെന്നതാണ് സെബാസ്റ്റ്യനെതിരായ കേസ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. ബിന്ദുവിന്റെ സ്വത്തുക്കള്‍ ഈടായി നല്‍കിയതിനു പുറമെ പട്ടണക്കാട്, ചേര്‍ത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോടിക്കണക്കിനു രൂപ വിലയുള്ള വസ്തുക്കള്‍ പലര്‍ക്കായി വിറ്റതായും പോലിസ് കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് പിടികൂടിയ സെബാസ്റ്റ്യനെ ഇന്നലെ വൈകീട്ട് ആലപ്പുഴ ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലേക്ക് കൊണ്ടുവന്നു ചോദ്യംചെയ്തു. ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ചു സഹോദരന്‍ നല്‍കിയ പരാതിയിലാണു പോലിസ് അന്വേഷണം നടക്കുന്നത്. അതിനിടെ, കാണാതായ ബിന്ദു പത്മനാഭനെ മുഖ്യപ്രതി സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടതായി ബന്ധു മൊഴി നല്‍കി. ഇവിടെ സ്ത്രീകള്‍ വന്നുപോയിരുന്നതായും ബന്ധു വെളിപ്പെടുത്തി. സെബാസ്റ്റ്യന്‍ ആഴ്ചകള്‍ക്ക് മുമ്പ് വീട്ടില്‍ ചില രേഖകള്‍ ഒളിപ്പിക്കാന്‍ വന്നിരുന്നതായി ബന്ധു പറഞ്ഞു.
Next Story

RELATED STORIES

Share it