malappuram local

ചേന്നര വിവിയുപി സ്‌കൂളിന് ഇന്ന് ശതാബ്ദി നിറവ്

തിരൂര്‍: ചേന്നര വിവിയുപി സ്‌കൂള്‍ നൂറിന്‍ നിറവില്‍. 1918ല്‍ സ്ഥാപിച്ച സ്‌കൂളിന് ഞായറാഴ്ച 100 തികയും. ശതാബ്ദിയാഘോഷ പരിപാടികള്‍ക്ക് ഞായറാഴ്ച വള്ളത്തോള്‍ ഭവനത്തില്‍ നിന്നുള്ള വിളംബര റാലിയോടെ തുടക്കമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് മൂന്നിന് റാലി ഗ്രാമപ്പഞ്ചായത്ത് അംഗം കെ പി കൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്യും. ദീപശിഖ വള്ളത്തോള്‍ ഭാരതിയമ്മയില്‍ നിന്ന് ഗോപിനാഥ് ചേന്നര ഏറ്റുവാങ്ങും. രാവിലെ സ്‌കൂളില്‍ സൗജന്യ രകതഗ്രൂപ്പ് നിര്‍ണയ ക്യാംപും നടക്കും. രാവിലെ 8.30മുതല്‍ 11വരെയാണ് ക്യാംപ്.  19ന് വൈകീട്ട് അഞ്ചിന് കൈമലശ്ശേരി ന്യൂ സ്റ്റാര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ് നടക്കും. തൃപ്രങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കുമാരന്‍ ഉദ്ഘാടനം ചെയ്യും. 20ന്  ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയംസുരക്ഷ പരിശീലനം നടക്കും. തിരൂര്‍ സിഐ അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10ന് ശതാബ്ദിയാഘോഷം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 11.30ന് പ്രീെ്രെപമറി, യുപി വിദ്യാര്‍ഥികളുടെ കലോത്സവം നടക്കും. 22ന് രാവിലെ 10ന് രക്ഷാകര്‍തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും മംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹിക ക്ഷേമബോര്‍ഡ് അധ്യക്ഷ ഡോ. ഖമറുന്നീസ അന്‍വര്‍ മുഖ്യാതിഥിയാകും.  തുടര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാമേള അരങ്ങേറും. വൈകീട്ട് മൂന്നിന് പുല്ലൂണി വള്ളത്തോള്‍ കളരിയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ജില്ല പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ അനിത കിഷോര്‍ ഫഌഗ് ഓഫ് ചെയ്യും.
വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികള്‍ അഭിനയിക്കുന്ന നാടകവും കലാപരിപരിപാടികളും അരങ്ങേറും. 23ന് സ്‌കൂളിലെ 100 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. 10ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക വി പി ജയലതക്കുള്ള യാത്രയയപ്പ് സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാടക കൃത്ത് കെഎക്‌സ് ആന്റോ  മുഖ്യാതിഥിയാകും.  24ന് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ തലമുതിര്‍ന്ന 100 പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കലും പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമവും മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി കെ അബ്ദുല്‍ഗഫൂര്‍ മുഖ്യാതിഥിയാകും.  വൈകീട്ട് നാലിന് ശതാബ്ദി സമാപനം ഇന്ത്യന്‍ ഫുട്ബാളര്‍ ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്യും. സിനി ആര്‍ട്ടിസ്?റ്റ് വിനോദ് കോവൂര്‍ മുഖ്യാതിഥിയാകും. മുഹമ്മദ് റാസി, പിടിഎ പ്രസിഡന്റ് സലീം കെ ബാലന്‍, പ്രധാനധ്യാപിക കെ ഒ ഉഷ, പൂര്‍വ വിദ്യാര്‍ഥി സംഘടന വൈസ്? പ്രസിഡന്റ് ഗോപിനാഥ് ചേന്നര. പിടിഎ വൈസ് പ്രസിഡന്റ് ടി എന്‍ ഷാജി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ ജി ബെന്നി, പ്രചാരണ സമിതി കണ്‍വീനര്‍ എന്‍ നജ്മുദ്ധീന്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it