malappuram local

ചേനമലയില്‍ മണ്ണിടിച്ചില്‍: പരിസരവാസികള്‍ ഭീതിയില്‍

പള്ളിക്കല്‍: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ചേലൂപ്പാടം ചേനമലയിലെ ചെങ്കല്‍ ഖനനം നടത്തിയ ഭാഗം മണ്ണിടിച്ചില്‍ ഭീഷണിയില്‍.ഇതോടെ പരിസര വാസികള്‍ ആശങ്കയില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ ചെങ്കല്‍ ഖനനവും മണ്ണുവില്‍പ്പനയും നടന്നതെങ്കിലും കാലവര്‍ഷം ശക്തമായതോടെ മലയുടെ അവശേഷിക്കുന്ന ഭാഗം ഇടിഞ്ഞു കല്ലുംകളും മണ്ണുകളും മഴയില്‍ ഒഴുകിയും ഉരുണ്ടും വരുന്നത് സമീപത്തെ വീടുകളിലേക്കാണ്.ഇതാണ് പരിസര വാസികള്‍ക്ക് ഭീഷണി.
ശക്തമായ തോതില്‍ കുന്നിടിഞ്ഞാല്‍ എല്ലാ പ്രതീക്ഷയും കൈവിട്ട്‌പോവും. മലക്കുമുകളില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെങ്കല്‍ ഗനനം നടത്തിയതുമൂലം രൂപപ്പെട്ട ആഴം ഏറിയ കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നുണ്ട് ഇതു മണ്ണിലൂടെ ഊര്‍ന്നിറങ്ങിയാണ് ഇപ്പോള്‍ മണ്ണിടിയുന്നത്.
സമീപ വാസികള്‍ പരാതി നല്‍കിയതിനാല്‍ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്,വൈസ് പ്രസിഡന്റ് കെ ജമീല, സ്ഥിരം സമിതി അധ്യക്ഷന്മാരായ  അസീസ് പാറയില്‍, കെ എന്‍ ഉദയകുമാരി, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി  സി സന്തോഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തിരമായി ജില്ലാ കലക്ടറെ വിഷയത്തിന്റെ ഗൗരവം അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it