ചേംബര്‍ ഓഫ് കൊമേഴ്‌സ് കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കും

കൊച്ചി: കേരള ട്രേഡ് സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ (കെസിസിഐ) നിലവിലെ ഡയറക്ടര്‍ ബോര്‍ഡിനെതിരേ മു ന്‍ ഭരണസമിതി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് ചെയര്‍മാന്‍ ഡോ. ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ചേംബറിന്റെ രക്ഷകരെന്ന നിലയ്ക്ക് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നവര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാ ണ്. ഇവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കും.
ചേംബറില്‍ നിന്നു കഴിഞ്ഞ കാലങ്ങളില്‍ പുറത്താക്കപ്പെട്ട മുന്‍ ഭാരവാഹികള്‍, കെസിസിഐ ഡയറക്ടര്‍ ബോര്‍ഡിലും നിര്‍മാണ കമ്മിറ്റിയിലും ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് കേരള ട്രേഡ് സെന്റര്‍ (കെടിസി) നിര്‍മാണവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെല്ലാം നടന്നിട്ടുള്ളത്. 2003ല്‍ ആരംഭിച്ച് 2014ലാണ് ട്രേഡ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇക്കാലയളവില്‍ കെസിസിഐ ഡയറക്ടര്‍ ബോര്‍ഡിലും നിര്‍മാണ കമ്മിറ്റിയിലും ഉണ്ടായിരുന്നവര്‍ തന്നെയാണ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. കെ എന്‍ മര്‍സൂഖിനെ കൂടാതെ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികളായ ഇ എസ് ജോസും സെയ്ദ് മസ്ഊദും തന്നെയാണ് നിര്‍മാണ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. കെസിസിഐ വൈസ് ചെയര്‍മാന്‍ എന്‍ എം ഷറഫുദ്ദീന്‍, ഡയറക്ടര്‍മാരായ രാജാ സേതുനാഥ്, നിമ്മി ചാക്കോള, ലേഡീസ് ഫോറം മുന്‍ കണ്‍വീനര്‍ രേഖ ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍, നിലവിലെ ഭരണസമിതി മുഴുവനായും തെറ്റുകാരാണെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ ചേംബര്‍ പ്രൊട്ടക്ഷന്‍ ഫോറം രംഗത്തെത്തി.

Next Story

RELATED STORIES

Share it