Flash News

ചെല്‍സി മാനിങിന് മോചനം



വാഷിങ്ടണ്‍: യുഎസിന്റെ ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടതടക്കമുള്ള പതിനായിരക്കണക്കിന് സൈനിക രഹസ്യരേഖകള്‍ വിക്കിലീക്‌സിനു ചോര്‍ത്തി നല്‍കിയ മുന്‍ സേനാംഗം ചെല്‍സി (ബ്രാഡ്‌ലി) മാനിങ്ങിന് (29) മോചനം. 7,00,000ത്തോളം തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തിയതിന് 2010 ജൂലൈയിലായിരുന്നു ചെല്‍സി അറസ്റ്റിലായത്. ട്രാന്‍സ് ജെന്‍ഡറായ ചെല്‍സിക്ക്്് 35 വര്‍ഷമാണ് സൈനിക കോടതി തടവുശിക്ഷ വിധിച്ചതെങ്കിലും പിന്നീട് ശിക്ഷാകാലാവധിയില്‍നിന്ന്്് 28വര്‍ഷം കുറക്കുകയായിരുന്നു. ഇറാഖില്‍ യുഎസ് സൈനിക അംഗമായി പ്രവര്‍ത്തിക്കവേയാണ് മാനിങ് വിവരങ്ങള്‍ ചോര്‍ത്തിയത്. സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ബ്രാഡ്‌ലി മാനിങ് എന്ന പേര് ചെല്‍സി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ ശേഷം മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it