ernakulam local

ചെല്ലാനത്ത് മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി ; ലക്ഷങ്ങളുടെ നഷ്ടം



പള്ളുരുത്തി: ചെല്ലാനം പരുത്തിതോട് ചാലില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം കരാറുകാരുടെ ശ്രദ്ധയില്‍പെടുന്നത്. കാളാഞ്ചി, നെയ്മീന്‍, തിരുത, ചെമ്പല്ലി, കരിമീന്‍, കണമ്പ്, കൂരി, ഏരി, തുടങ്ങിയവയും നാരന്‍, കാര തുടങ്ങിയ ചെമ്മീന്‍ ഇനങ്ങളും കായല്‍ പരപ്പില്‍ ചത്ത്‌പൊങ്ങി. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നാണ്കണക്ക്. ചെല്ലാനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 90 ഏക്കര്‍ സ്ഥലത്താണ് അത്തിപൊഴി തദേവൂസ് എന്നയാള്‍ മല്‍സ്യകൃഷി നടത്തുന്നത്. ജൂണ്‍ 10ന് വിളവെടുക്കാനിരിക്കെയാണ് കൂട്ടമല്‍സ്യനാശം സംഭവിച്ചിരിക്കുന്നത്. എറണാകുളം ഫിഷറീസ് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. എഴുപുന്ന, ചെല്ലാനം പ്രദേശങ്ങളിലെ മല്‍സ്യ സംസ്‌ക്കരണശാലകളില്‍ നിന്നുള്ള രാസമാലിന്യം കായലില്‍ കലര്‍ന്നതാണ് മല്‍സ്യദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it