malappuram local

ചെറുപുഴയില്‍ നിന്ന് ജലമൂറ്റുന്നു

ചെറുപുഴയില്‍ നിന്ന് ജലമൂറ്റുന്നുഅരീക്കോട്: അരീക്കോട് പത്തനാപുരം ചെറുപുഴയില്‍ നിന്നും ജലം ഊറ്റുന്നതായി പരാതി. കൊടുമ്പുഴ ഫോറസ്റ്റ് ഭൂമിയിലെ പത്തനാപുരം തേക്കും ചുവട് തോട്ടുമുക്കം റോഡ് നനക്കുന്നതിനാണ് വെളളം ദുരുപയോഗം ചെയ്യുന്നത്. പ്രതി ദിനം ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് ടാങ്കര്‍ ലോറികളില്‍ നിറച്ച് റോഡില്‍ ഒഴുക്കുന്നത്, ജലക്ഷാമം നേരിടുന്ന ഈ പ്രദേശങ്ങളില്‍ അനധികൃതമായി സ്വകാര്യ വ്യക്തി പുഴയില്‍ നിര്‍മിച്ച കിണറില്‍ നിന്നാണ് ജല മൂറ്റുന്നത്. ദിവസവും ജലമൂറ്റുന്നതു കാരണം പുഴയില്‍ ജലനിരപ്പ് കുറഞ്ഞതായി പരിസരവാസികള്‍ പരാതിപ്പെട്ടു. തൊട്ടടുത്തുള്ള വീടുകളിലെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞതായി പരാതിയുണ്ട്. വേനല്‍ കാലമാകുന്നതോടെ കനത്ത ജലക്ഷാമം ഉണ്ടാകുമെന്ന ഭയത്തിലാണ് പരിസരവാസികള്‍ ‘     അതേസമയം  അനധികൃത ജലമൂറ്റല്‍ ക്രിമിനല്‍ കുറ്റമായിട്ടും അധികൃതര്‍ നടപ്പടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപ്പെടല്‍ മൂലമാണെന്ന് പരിസരവാസികള്‍ ആരോപിച്ചു.  അനധികൃതമായ കിണര്‍ നിര്‍മിച്ചതിന്റെ തൊട്ടടുത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച്പുഴയില്‍ ജലസംക്ഷരണത്തിനായി നിര്‍മിച്ച തടയണ മുഴുവനായും തകര്‍ന്നിരിക്കയാണ് സ്വകാര്യ വ്യകതികളുടെ കിണര്‍ നിര്‍മാണത്തിന്റെ ഭാഗമായാണ് തടയണ തകര്‍ന്നതെന്ന്പരിസരവാസികള്‍ ആരോപിക്കുന്നു. വേനലില്‍ തടയണയിലൂടെ പുഴയുടെ ഇരുഭാഗങ്ങളിലുമുള്ള കിഴുപറമ്പ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു തടയണ തകര്‍ന്നതോടെ സമീപ കിണറുകളില്‍ വേനലില്‍ ജലലഭ്യത കുറഞ്ഞിരിക്കയാണ് സ്വകാര്യ വ്യകതികളുടെ അനധികൃത ജലമൂറ്റല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങി തുടങ്ങിയതായി പരിസരവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it