ചെറുകിട വനോല്‍പന്നങ്ങള്‍: താങ്ങുവില സംബന്ധിച്ച് ശില്‍പശാല

തിരുവനന്തപുരം: ഗിരിവര്‍ഗ സഹകരണ വിപണന വികസന ഫെഡറേഷന്‍ (ട്രൈഫെഡ്) സംസ്ഥാനതല ശില്‍പശാല തിരുവനന്തപുരത്ത് വഴുതക്കാട്ടെ സംസ്ഥാന വനം വകുപ്പിന്റെ ആസ്ഥാനത്ത് 25ന് രാവിലെ 9.30ന് സംഘടിപ്പിക്കും.
മുഖ്യ വനപാലകനും സംസ്ഥാന വനം വകുപ്പ് മേധാവിയുമായ പി കെ കേശവന്‍ ഐഎഫ്എസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 25 ഇനം ചെറുകിട വനോല്‍പന്നങ്ങള്‍ക്ക്  താങ്ങുവില ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റ് ട്രൈഫെഡുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. സംസ്ഥാനത്ത് 42 വനവികാസ് കേന്ദ്രങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
വന്‍ ധന്‍ പദ്ധതിയെക്കുറിച്ചും ചെറുകിട വനോല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കല്‍, അവയ്ക്ക് മൂല്യവര്‍ധന വരുത്തല്‍, അതിനുള്ള പരിശീലനം മുതലായവയെക്കുറിച്ചും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അറിവ് പകരുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. ആദിവാസി സ്വയംസഹായ ഗ്രൂപ്പുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനവികസന ഏജന്‍സികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി 75ഓളം പേര്‍ ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് ട്രൈഫെഡ് മേഖലാ മാനേജര്‍ വി രാമനാഥന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it