malappuram local

ചെറിയമുണ്ടം പഞ്ചായത്ത് വികസന സെമിനാര്‍ : 5.34 കോടി രൂപയുടെ വികസന പദ്ധതികള്‍



പുത്തനത്താണി: 5.34 കോടി രൂപയുടെ വികസന പദ്ധതികളുമായി 2017 - 18 സാമ്പത്തിക വര്‍ഷത്തെ ചെറിയമുണ്ടം പഞ്ചായത്ത് വികസന സെമിനാര്‍.175 പദ്ധതികളിലായി 53434000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സാമ്പത്തികവര്‍ഷം പഞ്ചായത്തി ല്‍ നടപ്പാക്കും.കാര്‍ഷികം, മൃഗ സംരക്ഷണം, സ്വയം തൊഴില്‍, പരിരക്ഷ, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലക്ക് പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്.  ചില്‍ഡ്രന്‍സ് പാര്‍ക്ക്, മല്‍ സര പരീക്ഷാ പരിശീലന കേന്ദ്രം,വയോജന വിശ്രമ കേന്ദ്രം, പൊതു ശ്മശാന നവീകരണം, കിണര്‍ റീചാര്‍ജ്ജിങ്, റോഡ് നവീകരണം തുടങ്ങിയവയും പ്രധാന പദ്ധതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.വികസന സെമിനാര്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെഎം ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പി സുലൈഖ പദ്ധതി രൂപരേഖ സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഇസ്മായില്‍ ഹാജി,  ബ്ലോക്ക് മെമ്പര്‍മാരായ മുനീറ അടിയാട്ടില്‍, പി ടി നാസര്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സികെപി അബ്ദുള്‍ ഗഫൂര്‍, സക്കീന കാരാട്ട്, സി ടി റഷീദ്, അംഗങ്ങളായ എം എ റഫീഖ്, ടി റഷീബ, സി അവറാന്‍ കുട്ടി, സി അറമുഖന്‍, എന്‍ വി ബാലകൃഷ്ണന്‍, കെ ടി സജ്‌ന, വി റഷീബ, കെ സഫീല, പി ടി കദീജ, പി ടി ഷാജി, സി സാജിദ, കെ സുകുമാരന്‍, എന്‍ വി മോഹന്‍ദാസ്, എം കമ്മുക്കുട്ടി, എ പി സിദ്ധീഖ്, കെ ജയന്‍, എം മുനീര്‍, സംസാരിച്ചു
Next Story

RELATED STORIES

Share it