ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് എസ്എന്‍ഡിപി നിലപാട് 20ന് പ്രഖ്യാപിക്കും

ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ 20ന് പ്രഖ്യാപിക്കുമെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ ഇതിനായി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു.
യോഗത്തിന്റെ നിലപാട് പ്രഖ്യാപിക്കാന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യോഗം കൗണ്‍സില്‍ ചുമതലപ്പെടുത്തി. ബിഡിജെഎസിന്റെ നിലപാട് എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനത്തെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി, ബിഡിജെഎസ് ബന്ധത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.





Next Story

RELATED STORIES

Share it