Alappuzha local

ചെങ്ങന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം 26ന് ആരംഭിക്കും

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പാസ് പോര്‍ട്ട് സേവാകേന്ദ്രം 26ന് ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ചെങ്ങന്നൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലാണ് പാസ്‌പോര്‍ട്ട് സേവനകേന്ദ്രം ആരംഭിക്കുന്നത്. സ്ഥലപരിശോധന, ഉപകരണങ്ങള്‍ വാങ്ങല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയായി. എറണാകുളം പാസ്‌പോര്‍ട്ട് ഓഫിസ്, ആലപ്പുഴ പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ സാധ്യമാകുന്ന എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സ്വീകരിക്കല്‍, പുതുക്കല്‍, തിരുത്തല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇവിടെയും നടക്കുക. ആദ്യഘട്ടില്‍ത്തില്‍ 6 മാസം വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥന്മാരും തുടര്‍ന്ന് ട്രെയിനിങ് ലഭിച്ച പോസ്റ്റ് ഓഫിസ് ജീവനക്കാരുമായിരിക്കും ഇവിടെ സേവനങ്ങള്‍ ലഭ്യമാക്കുക. രണ്ടാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയ്ക്ക് അനുവദിച്ച മദര്‍ ആന്റ് ചൈല്‍ഡ് കെയറിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും വൈദ്യുതി, ഉപകരണങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതോടെ ഉദ്ഘാടനം നടക്കും. എന്‍എച്ച്എം പദ്ധതിയില്‍ പെടുത്തി 10 കോടി രൂപയാണ് പദ്ധതിയ്ക്കായി ചിലവഴിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയായിരികും ഉദ്ഘാടനമെന്നും അദ്ദേഹം അറിയിച്ചു.     പോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it